ഹൗഡി മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി പ്രതികരിച്ചത് അസൂയ കൊണ്ടാണെന്ന് ബിജെപി മുതിർന്ന നേതാവ് ഉമഭാരതി.
‘മൻമോഹൻ സിങ്ങ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ രാഹുൽഗാന്ധിയ്ക്കും, സോണിയഗാന്ധിയ്ക്കും മാത്രമാണ് പുറം ലോകവുമായി ബന്ധമുണ്ടായിരുന്നത്. എന്നാൽ മോദി എല്ലാ ഇന്ത്യക്കാരെയും ഒരു കുടുംബമായി കാണുന്നു. അതു കൊണ്ട് തന്നെ അദ്ദേഹം ലോകത്തിന്റെ ഹീറോ ആണ്. ഇത് ഒരു അസൂയ മാത്രമാണ്’ ഉമാഭാരതി കൂട്ടിച്ചേർത്തു.
ഹൗഡി മോദി രാജ്യത്തിന് തന്നെ ഊർജ്ജം പകരുന്നതാണ്.രാഹുൽഗാന്ധി ഇതിന് എത്ര ചെലവാകുമെന്നാണ് കണക്കു കൂട്ടിയത്. ഈ വർഷം അമേഠി നഷ്ടമായി, വരും വർഷങ്ങളിൽ വയനാടും നഷ്ടമാകും ഭാരതി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഹുസ്റ്റൂണിൽ പങ്കെടുക്കുന്ന പരിപാടി 1.4 ലക്ഷം കോടിയിലധികം രൂപ മുടക്കിയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഉമാ ഭാരതി പ്രതികരിച്ചത്.
Discussion about this post