ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിനു ജാമ്യമില്ല. സാക്ഷികളെ സ്വാധീനിക്കാൻ ചിദംബരം ശ്രമിച്ചേക്കുമെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയാണു ജാമ്യം നിഷേധിച്ചത്. കേസിൽ അറസ്റ്റിലായ ചിദംബരം ഇപ്പോൾ തിഹാർ ജയിലിലാണുള്ളത്.
ഒക്ടോബര്‍ മൂന്നുവരെയാണ് അദ്ദേഹത്തെ കോടതി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ചിദംബരത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് സി.ബി.ഐ. നേരത്തെ ആവശ്യപ്പെട്ടതുപ്രകാരമാണ് ഒക്ടോബര്‍ മൂന്നുവരെ കസ്റ്റഡി നീട്ടിനല്‍കിയത്.
ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ,െഎൻഎക്സ് മീഡിയ കമ്പനിക്കു വിദേശത്തുനിന്ന് മുതൽമുടക്കായി 305 കോടി രൂപ കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്.
2017 മേയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു.
Discussion about this post