ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീവ് ജങ്ങും തമ്മിലുള്ള അധികാരത്തര്‍ക്കത്തിനു വീണ്ടും തുടക്കം. ഡല്‍ഹി വനിതാ കമ്മിഷന്റെ ചെയര്‍മാനായി സ്വാതി മാലിവാളിനെ കേജ്രിവാള് നിയമിച്ചിരുന്നു.എന്നാല്‍ ലഫ്.ഗവര്‍ണര്‍ ഈ നിയമനം റദ്ദാക്കി. സ്വാതിയുടെ നിയമനം എന്തുകൊണ്ടു തന്നെ അറിയിച്ചില്ല എന്നതിനെക്കുറിച്ചു വിശദീകരണം നല്കാന് ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേജ്രിവാളിന്റെ ഉപദേഷ്ടകയായിരുന്ന സ്വാതിയെ കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹി വനിതാ കമ്മിഷന്റെ ചെയര്‍മാനായി നിയമിച്ചത്. തിങ്കളാഴ്ച സ്വാതി അധികാരസ്ഥാനം ഏറ്റെടുത്തിരുന്നു. ഉയര്‍ന്ന സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നതാണ് ചട്ടം. എന്നാല്‍ സ്വാതിയുടെ നിയമനത്തില്‍ ഇതു പാലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
.
Discussion about this post