ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ വാഹനങ്ങള്‍ക്ക് മേല്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര് മരിച്ചു. രണ്ട് ബൈക്കിനും ഒരു കാറിനും മുകളിലാണ് മലയിടിഞ്ഞത്. കേദര്‍നാഥില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് അപകടം.
ശനിയാഴ്ചയായിരുന്നു സംഭവം. മൂന്ന് പേര് ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post