എജി ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറല്‍ ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിട്ടും ഫലം കാണുന്നില്ല. കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമല്ലെന്നും വീഴ്ച വരുത്തുന്നുവെന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് സര്‍ക്കാരിനെയും, എജി ഓഫിസിനെയും രൂക്ഷമായി വിമര്‍ശിച്ചത്.
കോടതി ആവശ്യപ്പെടുന്ന ഫയലുകള്‍ കൃത്യമായി ലഭിക്കുന്നില്ല. അറ്റോണി ജനറലിനെ കുറ്റം പറയുന്ന അഡ്വക്കറ്റ് ജനറല്‍ ഓഫിസിനെ കാര്യക്ഷമമാക്കാനാണ് നോക്കേണ്ടത്. എജി ഓഫിസിനെ ശുദ്ധീകരിച്ച ശേഷം മതി മുഖ്യമന്ത്രി അറ്റോണി ജനറലിന്റെ ഓഫിസിനെ നന്നാക്കാനെന്നും ജസ്റ്റിസ് കുറ്റപ്പെടുത്തി. അതിന് കഴിയുന്നില്ലെങ്കില്‍ സ്വകാര്യ അഭിഭാഷകരെ കേസുകള്‍ ഏല്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
നല്ല രാഷ്ട്രീയ പശ്ചാത്തലമുളള രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ നിയമിച്ചിരുന്നെങ്കില്‍ അവര്‍ക്ക് പ്രതിബദ്ധത ഉണ്ടായേനെ. പല അഭിഭാഷകരും അബ്കാരികളുടെ നോമിനികളാണ്. അബ്കാരികളോട് അവര്‍ക്ക് പ്രതിബദ്ധത. സോളാര്‍ കേസില്‍ ഹാജരാകുന്നതില്‍ മാത്രമാണ് എ.ജി ഓഫിസിന് കൃത്യതയുള്ളത്. കേസ് നടത്തിപ്പ്് അറിയില്ലെങ്കില്‍ എജി മിഴ്നാട് സര്‍ക്കാരിന്റെ എജി ഓഫിസിന്റെ പ്രവര്‍ത്തനം കണ്ട് പഠിക്കട്ടെ എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഈ വാര്‍ത്ത പുറത്തുവന്നതോടെ സര്‍ക്കാര്‍ അഭിഭാഷകര്‍ എജിയുടേയും ഡിജിപിയുടേയും ഓഫീസുകള്‍ കേന്ദ്രീകരിച്ച് യോഗം ചേര്‍ന്നു.
തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയിലെത്തി. എജിയും ഡിജിപിയും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി . ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കൂടിക്കാഴ്ച നടത്തിയത്.
Discussion about this post