രണ്ട് പുഷ്പ ഹാരങ്ങൾ ചങ്ങനാശ്ശേരിയിൽ് ചെന്ന് സുകുമാരൻ നായരുടെ കഴുത്തേലിട്ട് സാഷ്ടാംഗം നമിച്ച് ഇതുപോലുള്ള പ്രസ്താവനകൾ ഇനിയും നടത്തി ഇടതുപക്ഷത്തെ സഹായിക്കണമെന്ന് അപേക്ഷിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. അരൂരിൽ സിപിഎമ്മിനെ തോൽപിച്ചത് സ്ഥാനാർത്ഥി നിർണയത്തിൽ വന്ന പിഴവെന്ന് വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. . മനു സി പുളിക്കലിനെ മണ്ഡലത്തിൽ അറിയില്ല. കോന്നിയിലെയും വട്ടിയൂർക്കാവിലെയും വിജയത്തിന് ഇടതുമുന്നണി നന്ദി പറയേണ്ടത് സുകുമാരന്‍ നായരോടാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
‘വിജയ സാധ്യതയും ജനപ്രീതിയും പരിഗണിക്കാതെയുള്ള സ്ഥാനാർഥി നിർണയമാണ് അരൂരിൽ സിപിഎമ്മിനെ തോല്പിച്ചത്. മനു സി പുളിക്കൽ പാർട്ടിക്ക് പറ്റിയ തെറ്റാണ്. പാർട്ടി കമ്മറ്റി കൂടി പാസ്സാക്കിയ സ്ഥാനാർത്ഥിയെ നിർത്തിയാൽ സ്ഥാനാർഥി ജയിക്കില്ല. ജനങ്ങളറിയുന്ന അറിയപ്പെടുന്ന ആളെ നിർത്തണം. ജയ സാധ്യതയുള്ള ആളെ നിർത്തുന്ന കാര്യത്തിൽ പാർട്ടി പരാജയപ്പെട്ടു’.
ഷാനിമോൾക്ക് സഹതാപതരംഗം തുണയായി. എൻഎസ്എസ്സിന്റെ രാഷ്ട്രീയ ഇടപെടലോടെ പലയിടത്തും സാമുദായിക ധ്രുവീകരണമുണ്ടായി. കോന്നിയിലും വട്ടിയൂർകാവിലും അത് വലിയ തോതിൽ പ്രതിഫലിച്ചു.
ഒരു സമുദായത്തിന്റെയും വാലായോ ചൂലായോ പോവാതെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരവരുടേതായ ഐഡന്റിറ്റിയില്‍ നില്‍ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Discussion about this post