മിസോറാം ഗവർണറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഇന്ന്് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 ന് ഐസോൾ രാജ് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാം മുഖ്യമന്ത്രി മറ്റു മന്ത്രിമാർ എന്നിവർ ചടങ്ങിന്റെ ഭാഗവും. ശ്രീധരൻ പിള്ളയുടെ കുടുംബാംഗങ്ങളും ബിജെപി ദേശിയ സെക്രട്ടറി സത്യകുമാർ, കേരളത്തിൽ നിന്ന് നാലു ക്രിസ്ത്യൻ സഭ ബിഷപ്മാർ ,കൊച്ചി ബാർ കൌൺസിൽ പ്രതിനിധികൾ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി മിസോറാമിൽ എത്തിയിട്ടുണ്ട്.
ബിജെപി നേതാക്കളായ അൽഫോൻസ് കണ്ണന്താനം, എംടി രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് ശ്രീധരൻ പിളള മിസോറാമിൽ എത്തിയത്.
Discussion about this post