പിറവം പള്ളി തർക്ക കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ തിരുത്തൽ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ അഞ്ച് ജഡ്ജിമാരായിരിക്കും തിരുത്തൽ ഹർജി പരിശോധിക്കുക. ഉച്ചക്ക് ഒന്നര മണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹർജി പരിഗണിക്കുക.
കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പടെയുള്ള ജഡ്ജിമാർക്ക് പുറമെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ മുതിർ്ന്ന മൂന്ന് ജഡ്ജിമാരും ചേർന്നാകും കേസ് പരിഗണിക്കുക.
മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധി. അതിനെതിരെയാണ് യാക്കോബായ സഭ തിരുത്തൽ ഹർജി നൽകിയത്. കേസിലെ പുനഃപരിശോധന ഹർജി നേരത്തെ തള്ളിയിരുന്നു
Discussion about this post