ഒരു സമുദായ നേതാവിന് ജാതിവാൽ മുളച്ചെന്നും ജാതി പറഞ്ഞ് ഈഴവ സമുദായത്തെ ദ്രോഹിക്കുകയാണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറെ വെളളാപ്പളളി നടേശൻ.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയാണ് വെളളാപ്പളളി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഈഴവ വിരോധം ആളിക്കത്തിക്കുന്നതാണ് സംവരണം സംബന്ധിച്ച് സുപ്രീംകോടതിയിൽ നല്കിയിരിക്കുന്ന കേസ്. അവർക്ക് വേണ്ടത് വാങ്ങിച്ചോട്ടേ, മറ്റുള്ളവരെ കുത്തിനോവിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
കൊല്ലത്തു നടന്ന ആർ ശങ്കർ അനുസ്മരണത്തിലാണു വെള്ളാപ്പള്ളിയുടെ പരാമാർശം. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വേദിയിലുരുത്തി കൊണ്ടായിരുന്നു വെളളാപ്പളളിയുടെ പരമാർശം.നവോത്ഥാന സമിതിയിൽ പങ്കെടുക്കാത്തവർ മാനസിക വൈകല്യമുള്ളവരും മാനസിക വികാസമില്ലാത്തവരുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൻഎസ്എസിന്റെ നിലപാടുകൾ കാടത്തമാണെന്നും സുകുമാരൻ നായർക്ക് ഈഴവ വിരോധമാണെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സവർണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം സുകുമാരൻ നായർ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ജാതിപറഞ്ഞുള്ള എൻഎസ്എസ് വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുന്നു. ജാതി നോക്കിയാണ് പിണറായിയെയും വിഎസിനെയും അധിക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Discussion about this post