ഇന്‍ഡോര്‍: ആസാദി മുദ്രാവാക്യം രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കുമെന്ന് യോഗഗുരു ബാബാ രാംദേവ്. സര്‍വകലാശാലകളില്‍ ആസാദി മുദ്രാവാക്യം ഉയര്‍ത്തുന്നത് സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകളില്‍ ആക്രമണങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആസാദി എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുന്നതിനും രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തിലുള്ള അരാജകത്വം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കർശനമായ നടപടിയെടുക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.
Discussion about this post