പുൽവാമയ്ക്കടുത്തുള്ള സിയാൻട്രാഗ് ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദി കൊല്ലപ്പെടുകയും നിരവധി ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് സിയാൻട്രാഗ് ഗ്രാമത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തിയെങ്കിലും ഭീകരർ അവിടെ നിന്നും രക്ഷപ്പെട്ടു.അവരെ പിന്തുടർന്നു തിരച്ചിൽ വ്യാപിപ്പിച്ച സൈന്യം ,ഒടുവിൽ സിയാൻട്രാഗ് ഗ്രാമത്തിലെ ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള നാഗേന്ദർ വനപ്രദേശത്ത് തീവ്രവാദികളെ കണ്ടെത്തി. ഇതേത്തുടർന്നുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ, ഒരു തീവ്രവാദി കൊല്ലപ്പെടുകയും,അയാളുടെ കൈയ്യിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തു.
കൊല്ലപ്പെട്ട തീവ്രവാദിയായ അബു സൈഫുല്ല, അബു കാസിം എന്നും അറിയപ്പെടുന്നു.ജെയ്ഷെ മുഹമ്മദ് സംഘടനയിലെ കുപ്രസിദ്ധ നേതാവായ ഇയാൾ രണ്ട് സിവിലിയന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.രണ്ടാമത്തെ തീവ്രവാദിയെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ,സൈന്യം ഊർജ്ജിതമായി തിരച്ചിൽ തുടരുകയാണ്.
Discussion about this post