തങ്ങളെ ഭരണമേൽപിക്കുകയാണെങ്കിൽ, ഒരൊറ്റ മണിക്കൂറിനകം ഷഹീൻബാഗിലെ തടസ്സം നീക്കുമെന്ന് ഡൽഹി ബിജെപി എം.പി പർവേഷ് വർമ്മ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിങ്കളാഴ്ച നടത്തിയ ഒരു പ്രചരണത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് പർവേശ് വർമ്മ ഈ പ്രസ്താവന നടത്തിയത്.
പ്രതിഷേധത്തിനന്റെ പേരിൽ ഡൽഹിയിൽ ഷഹീൻ ബാഗിൽ, ദിവസങ്ങളായി ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ട് പ്രക്ഷോഭകർ ജനജീവിതം ദുസ്സഹമാക്കുകയാണ്.പത്തു മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന സ്ഥലങ്ങളിൽ പോലും വാഹനങ്ങൾ എത്തിച്ചേരുന്നത് മൂന്നു മണിക്കൂറോളം എടുത്താണ്. കുട്ടികൾക്കും, സ്കൂൾ വിദ്യാർഥികൾക്കുമാണ് ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.ഇവയെല്ലാം ഒറ്റ മണിക്കൂർ കൊണ്ട് പരിഹരിക്കുമെന്നാണ് പർവേഷ് ശർമ ജനങ്ങളോട് വാഗ്ദാനം ചെയ്തത്.ഡൽഹിയിൽ ഫെബ്രുവരി എട്ടിനു നടക്കുന്നത് ചെറിയൊരു തിരഞ്ഞെടുപ്പല്ലെന്നും, രാജ്യത്തിന്റെ സ്ഥിരതയും ഐക്യത്തിനും വേണ്ടിയുള്ളതാണെന്നും വർമ പറഞ്ഞു
Discussion about this post