വത്തിക്കാന്‍: അന്യഗ്രഹ ജീവികള്‍ നിലനില്ക്കുന്നതാണെന്നു മാര്‍പാപ്പയുടെ ഉപദേശകന്. എന്നാല്‍ ഭൂമിക്കു മാത്രമേ ക്രിസ്തുവിന്റെ ജനനത്തിലൂടെ അന്യഗ്രഹ പ്രാപ്തി ഉണ്ടായിട്ടുള്ളൂവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകന് ഫാ. ജോസ് ഫുനസ് പറഞ്ഞു. ഭുമിക്ക് സമാനമായ കേപ്ലര്‍ 452b ഗ്രഹം കണ്ടത്തിയതിനെയും ഫാ. ജോസ് ശരി വച്ചു. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളില്‍ ജീവനു സാധ്യത ഉണ്ടാകാം. സൗരയൂഥത്തിനു പുറത്തും ബുദ്ധിയുള്ള ജീവികള്‍ക്കു സാധ്യതയുണ്ട്. എന്നാല്‍ അവരെ രക്ഷിക്കാന്‍ ക്രിസ്തു അവതരിക്കാനുള്ള സാധ്യത വിരളമാണ്.
ദൈവപുത്രന് മനുഷ്യരൂപത്തില്‍ അവതരിച്ചത് പ്രപഞ്ച ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ സാധ്യമാകൂ. എന്നാല്‍ ഭൂമിക്കു പുറത്ത് ജീവനുണ്ടെന്നവാദം ബൈബിളിനു വിരുദ്ധമല്ലെന്നു വത്തിക്കാന്‍ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.ബൈബിള്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല. പ്രപഞ്ചത്തില്‍ മനുഷ്യരുടെ ദൗത്യമാണു ബൈബിള്‍ വിശദീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.റോമിലെ വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയുടെ ഡയറക്ടര്‍കൂടിയാണ് ഇദ്ദേഹം.
Discussion about this post