ഷിജിയാങ്: ചൈനയില്‍ ക്രിസ്ത്യന്‍ പളളികളില്‍ കുരിശ് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിലക്കിയതിനെതിരെ കൃസ്ത്യന്‍ വിശ്വാസസമൂഹം രംഗത്തെത്തി. കുരിശ് സ്ഥാപിച്ച് അനധികൃതമായി പണം സമ്പാദിച്ചെന്നും സര്‍ക്കാര്‍ വിലക്ക് അവഗണിച്ചെന്നും ആരോപിച്ച് ഏഴു ക്രിസ്ത്യന്‍ മതവിശ്വാസികളെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തടവിലാക്കിയിരുന്നു. അതേസമയം, കുരിശ് നീക്കം ചെയ്യുന്നതിനെ എതിര്‍ത്തതിനാണ് പാസ്റ്ററെയും അദ്ദേഹത്തിന്റെ ഭാര്യയെയുമടക്കം ഏഴുപേരെയും തടവിലാക്കിയതെന്ന് പളളി അധികാരികള്‍ പറയുന്നു.
മുമ്പ് ഷിജിയാംഗിലെ പ്രദേശിക സര്‍ക്കാര്‍ പളളികളില്‍ കുരിശ് പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരുന്നു. കൃസ്ത്യന്‍ വിരുദ്ധ കാമ്പയിന്റെ ഭാഗമായി കമ്യുണിസ്റ്റ് ഭരണകൂടം 1200 പള്ളികളുടെ മേല്‍ക്കൂരയില്‍ നിന്ന് നേരത്തെ കുരിശുകള്‍ നീക്കം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാ വില്ലേജില്‍ മാത്രം 12 പള്ളികളില്‍ നിന്ന് കുരിശ് നീക്കം ചെയ്തു. വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളിലും മറ്റ് വിദേശ മീഡിയകളിലും കൃസ്ത്യന്‍ സമൂഹം ഉയര്‍ത്തുന്നത്. അവര്‍ നീക്കം ചെയ്തത് കുരിശല്ല ഞങ്ങളുടെ ഹൃദയമാണ് എന്ന തരത്തിലാണ് പല പ്രതികരണങ്ങളും.
അതേസമയം കമ്മ്യൂണിസ്റ്റ് ചൈനയില്‍ പതുക്കെ, പതുക്കെ കൃസ്തീയ വിശ്വാസം പരത്താനുള്ള ശ്രമം നടക്കുകയാണെന്നും, ഇത് അനുവദിക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ചൈനയുടെ ജെറുസലേം എന്ന പേരില്‍ അറിയപ്പെടുന്ന വെന്സൂവിലെ വലിയ ആരാധനാലയം തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിശ്വാസികള്‍ മനുഷ്യചങ്ങള തീര്‍ത്ത് ഉപരോധിച്ചുവെന്നും വാര്‍ത്തകളുണ്ട്.
ചൈനിസ് സര്‍ക്കാരിനെതിരെ വിവിധ മനുഷ്യാവകാശപ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും നിയമവിദഗ്ധരും രംഗത്തെത്തിയതായും പശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post