ലഖ്നൗ: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡ്. ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുളള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.
ബുധനാഴ്ച രാവിലെയാണ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ ഊരിയത്. ബില്‍ തുകയായ 67000 രൂപ സമയത്തിന് അടയ്ക്കാതെ കുടിശ്ശികയായതോടെയാണ് നടപടി.
തുടർന്ന് മായാവതിയുടെ ബന്ധുക്കള്‍ 50000 രൂപ അടച്ചതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
Discussion about this post