ഷഹീൻ ബാഗിലെ പ്രക്ഷോഭകരുടെ പ്രശ്നം മനസ്സിലാക്കാൻ സുപ്രീം കോടതി നിയമിച്ച സംവാദകർ എത്തിച്ചേരുന്നതിന് മുൻപ് പ്രക്ഷോഭകർക്ക് പരിശീലനം.പ്രശസ്ത വലതുപക്ഷ വിരുദ്ധ ആക്ടിവിസ്റ്റായ ടീസ്റ്റ സെതൽവാദാണ് ഷഹീൻബാഗിൽ പന്തലിൽ ഇരിക്കുന്ന സ്ത്രീകളെ പരിശീലിപ്പിക്കുന്നത്. പരിശീലനത്തിന്റെ വീഡിയോ ബിജെപി ഐടി സെൽ പുറത്തുവിട്ടു.
ഐടി സെൽ തലവനായ അമിത് മാളവ്യ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ,”ഇവിടെ നിന്നും സ്ഥലം മാറ്റിയാലും ഞങ്ങളുടെ പ്രക്ഷോഭം ദുർബലമാകില്ലെന്ന് പറയണം” വേദി മാറിക്കഴിഞ്ഞാൽ, സ്ത്രീകളെ ആരു സംരക്ഷിക്കുമെന്ന് സംവാദകരോട് ചോദിക്കണമെന്നും തുടങ്ങി ” തത്തമ്മേ പൂച്ച പൂച്ച” എന്നു പറയുന്നതു പോലെ ഓരോരുത്തരെയും ടീസ്റ്റ സെതൽവാദ് വിളിച്ചിരുത്തി പറഞ്ഞു പഠിപ്പിക്കുന്നത് വീഡിയോയിൽ കാണാം.തങ്ങളുടേതായ ചോദ്യങ്ങൾ സമരക്കാർക്ക് അവരോട് ചോദിക്കാമോ, സ്വന്തംനിലയ്ക്ക് ഉത്തരങ്ങൾ പറയാമോ എന്നെല്ലാം സമരക്കാർ ചോദിക്കുന്നുണ്ടെങ്കിലും അവർ വ്യക്തമായ ഉത്തരം നൽകുന്നില്ല.
ഷഹീൻ ബാഗിലെ സമരം നാടകമാണെന്നും ചരട് വലിക്കുന്നത് മറ്റുചിലരാണെന്നും പണ്ടും ബിജെപി ആരോപിച്ചിരുന്നു.പൗരത്വ ഭേദഗതി നിയമം എന്താണ് എന്ന് പോലും അറിയാത്തവരാണ് അവിടെ വന്നിരിക്കുന്നതെന്നും പല ഉന്നതരായ ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് സമരം സ്പോൺസർ ചെയ്യുന്ന സംഘാടകർ വിതരണം ചെയ്യുന്ന ബിരിയാണി കഴിക്കാനാണ് സമരക്കാർ സമരപ്പന്തലിൽ വന്നിരിക്കുന്നതെന്നാണ്.
സി.എ.എ എന്ന പൗരത്വ ഭേദഗതി നിയമം, സി.എ.ബി എന്ന ബില്ലായിരുന്ന കാലത്ത്, ദേശീയമാധ്യമങ്ങൾ ഇതേ സമരപ്പന്തലിൽ അതിന്റെ പൂർണ രൂപം ചോദിച്ചപ്പോൾ ബഹുഭൂരിപക്ഷം പേർക്കുമത് അറിയില്ലായിരുന്നു.
അന്ധമായ മോദി വിരുദ്ധ കൊണ്ട് ടീസ്റ്റ സെതൽവാദ് പണ്ടേ പ്രസിദ്ധയാണ്. ഗുജറാത്ത് കലാപത്തിൽ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കോടതി കുറ്റവിമുക്തനാക്കിയതിൽ ഏറ്റവും അസഹ്യത പ്രകടിപ്പിച്ചത് ഇവരായിരുന്നു.
Discussion about this post