സമൂഹത്തിൽ ആശങ്ക വളർത്താതെ വേണം രാമക്ഷേത്ര നിർമ്മാണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി രൂപം കൊടുത്ത രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾക്കാണ് നരേന്ദ്രമോദി ഈ നിർദേശം നൽകിയത്.
“സമാധാനപരമായി യാതൊരു കയ്പ്പേറിയ അനുഭവങ്ങളും ഉണ്ടാവാതെ വേണം ക്ഷേത്രനിർമ്മാണം പൂർത്തീകരിക്കാൻ. ആരെയും വേദനിപ്പിക്കാതെ എത്രയും പെട്ടെന്ന് ക്ഷേത്രം നിർമ്മിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ ” എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ വെള്ളിയാഴ്ച, തന്റെ വസതിയിൽ ട്രസ്റ്റ് അംഗങ്ങളുമായി നടന്ന ഒരു കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അംഗങ്ങളിൽ പ്രധാനിയായ കെ പരാശരനോടൊപ്പം, നൃത്യ ഗോപാൽ ദാസും മറ്റ് അംഗങ്ങളും സന്നിഹിതരായിരുന്നു.
Discussion about this post