പടർന്നു പിടിക്കുന്ന കൊറോണ വൈറസ് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ വിദേശ പൗരൻമാർക്ക് പ്രവേശനം നിഷേധിച്ച് അരുണാചൽ പ്രദേശ് സർക്കാർ.
ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ പ്രവേശിക്കാനുള്ള പി.എ.പി (പ്രൊട്ടക്ടഡ് ഏരിയ പെർമിറ്റ്) അനുവദിക്കുന്നത് തൽക്കാലം നിർത്തി വച്ചു കൊണ്ടാണ് അരുണാചൽ പ്രദേശ് സർക്കാരിന്റെ ഈ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പി.എ.പി അനുവദിക്കുന്നത് നിർത്തി വച്ചുവെന്ന് ചീഫ് സെക്രട്ടറി നരേഷ് കുമാർ മാധ്യമങ്ങളെ അറിയിച്ചു.
97 രാജ്യങ്ങളിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ഇതുവരെ പേരെ ബാധിക്കുകയും 3500-ലധികം പേരുടെ ജീവനെടുക്കുകയും ചെയ്തു.
Discussion about this post