ഛത്തീസ്ഗഡിൽ നക്സലുകൾ സ്വമേധയാ പോലീസുകാരുടെ മുന്നിൽ കീഴടങ്ങി.രാജ്നന്ദ്ഗാവിലെ പോലീസ് സ്റ്റേഷനിലാണ് രണ്ടു നക്സലുകൾ ശനിയാഴ്ച കീഴടങ്ങിയത്.
നിരവധി കേസുകളിലെ പ്രതിയായ ഗൈന്ദ്സിംഗ് കോവാച്ചി, രാംഷീല എന്നിവരാണ് ഉച്ചയോടെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കവർച്ച കൊലപാതകം എന്നിങ്ങനെ നിരവധി കേസുകൾ കോവാച്ചിയുടെ പേരിലുണ്ട്.2006 മുതൽ നക്സൽ പ്രവർത്തനങ്ങളിൽ സജീവമായ ഇയാളുടെ തലയ്ക്ക് പത്തു ലക്ഷവും, രാംഷീലയുടെ തലയ്ക്ക് സർക്കാർ അഞ്ച് ലക്ഷവും ആണ് വില പ്രഖ്യാപിച്ചിരുന്നത്.
Discussion about this post