ഡൽഹി: രാജ്യസഭ അംഗത്വത്തെക്കുറിച്ച് പ്രതികരണവുമായി രഞ്ജൻ ഗോഗോയി. ജുഡീഷ്യറിക്കും പാർലമെന്റിനും ഇടയ്ക്ക് നല്ല ബന്ധത്തിനാണ് അംഗത്വം ഏറ്റെടുക്കുന്നത്. രാജ്യതാൽപര്യത്തിന് ജുഡീഷ്യറിയും പാർലമെന്റും ഒന്നിച്ച് പ്രവർത്തിക്കണം. ജുഡീഷ്യറിയുടെ നിലപാടുകൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ ഒരു സ്വതന്ത്രശബ്ദമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒരുപാട് കാര്യങ്ങൾ പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു അസമീസ് ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post