ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നതിന് നിലവിലെ സാഹചര്യത്തില്‍ നിര്‍ദേശിക്കില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്). നിരവധി ടെസ്റ്റുകള്‍ നടത്തിയതിന് ശേഷം തൃപ്തികരമായ ഫലം കാണുകയാണെങ്കില്‍ മാത്രമേ മരുന്ന് ഉപയോഗിക്കുകയുള്ളൂ എന്നും ഐ.സി.എം.ആര് അറിയിച്ചു.
ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് ഇപ്പോള്‍ നിര്‍ബന്ധിതമായ സാഹചര്യമല്ല. ഒരുപാട് പരിശോധനകള്‍ക്ക് ശേഷം മാത്രമേ അത് രോഗം ഭേദമാക്കുമോ എന്ന് ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ രോഗലക്ഷണം കാണിക്കുന്നവരില്‍ മരുന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തൃപ്തികരമായ ഫലം ലഭിക്കുന്നതുവരെ ആര്‍ക്കും ഈ മരുന്ന് നിര്‍ദേശിക്കില്ല. ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞ ആര്. ഗംഗ കെട്കര്‍ പറഞ്ഞു. ഇന്ത്യ കൊറോണ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍ എത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ പ്രാഥമിക ഘട്ടം എന്നനിലയില്‍ ചില രോഗികളില്‍ പരീക്ഷിച്ചപ്പോള്‍ പെട്ടന്നുള്ള രോഗമുക്തി കണ്ടെത്തിയതിന് പിന്നാലെയാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്നിന് ആഗോളതലത്തില്‍ ആവശ്യക്കാരേറിയത്.
അതേസമയം രാജ്യത്ത് ഹൈഡ്രോക്സിക്ലോറോക്വിന്‍ ക്ഷാമമില്ലെന്നും ഭാവയില്‍ അത്തരമൊരു സാഹചര്യമുണ്ടാവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്ത ഇന്ത്യ, അടുത്തതായി ബഹ്റൈന്‍, ജര്‍മനി, ബ്രിട്ടന്, ഭൂട്ടാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, നേപാള്‍, മ്യാന്മര്, മൗറീഷ്യസ്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും മരുന്ന് കയറ്റിയയക്കും.
Discussion about this post