In Facebook: ജിതിൻ ജേക്കബ്
ദേശീയ ചാനൽ ആയ സീ ന്യൂസിന്റെ എഡിറ്റർ ഇൻ ചാർജ് സുധീർ ചൗധരിക്കെതിരെ പൗരാവകാശത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും കാവൽ ഭടന്മാരും സഹിഷ്ണുതയുടെ മൊത്തക്കച്ചവടക്കാരുമായ സഖാക്കൾ ഭരിക്കുന്ന കേരളത്തിൽ ക്രിമിനൽ കേസ്.
സുധീർ ചൗധരി ചെയ്ത കുറ്റം വളരെ സിമ്പിൾ. അദ്ദേഹത്തിന്റെ ചാനലിൽ മാർച്ച് 11 ന് ഇന്ത്യയിൽ നിലവിലുള്ള വ്യത്യസ്തമായ ജിഹാദുകൾ എന്ന പരിപാടി അവതരിപ്പിച്ചു..?
മാധ്യമ ജിഹാദ്, സാംസ്ക്കാരിക ജിഹാദ്, മതേതര ജിഹാദ്, ഭൂമി ജിഹാദ്, ജനസംഖ്യ ജിഹാദ്, ലവ് ജിഹാദ്, ഇരകളുടെ ജിഹാദ് എന്നിങ്ങനെയുള്ള നമ്മുടെ നാട്ടിൽ കണ്ടുവരുന്ന സ്ഥിരം ഐറ്റംസ് അദ്ദേഹം തുറന്നു കാട്ടി..
തെറ്റാണ്, വലിയ തെറ്റാണ് ചൗധരി ചെയ്തത്. ഇങ്ങനെയൊക്കെ പച്ചക്ക് വിളിച്ചു പറയാമോ.
അതൊക്കെ പ്രബുദ്ധ നാട്ടിലെ മാധ്യമ സഖാപ്പികളെ കണ്ട് പഠിക്കണം. മതേതര ജിഹാദികൾ കൊടുക്കുന്ന അവാർഡും, ഓസിന് വിദേശ യാത്രയും, പണവും ഒക്കെ വാങ്ങിച്ച് കുനിയാൻ പറയുമ്പോൾ മുട്ടിലിഴഞ്ഞു വാർത്തകൾ വളച്ചൊടിച്ചും, മുക്കിയും, സൃഷ്ടിച്ചും, വ്യാജ വാർത്തകൾ കൊടുത്തും മാധ്യമധർമ്മം ഉയർത്തിപിടിക്കുന്ന അവരൊക്കെയാണ് ‘യഥാർത്ഥ’ മാധ്യമ പ്രവർത്തകർ.
മിക്കവാറും പാഷാണം ഷാജി നേരിട്ട് പോയി ചൗധരിയെ അറസ്റ്റ് ചെയ്തു തുറുങ്കിൽ അടയ്ക്കും. ജിഹാദികളെ തുറന്നു കാട്ടുന്നവരുടെ കുടുംബത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ഫോട്ടോ എടുത്ത് വരെ തെറിയും അശ്ലീലവും പറഞ്ഞും വേട്ടയാടുമ്പോൾ അതിനെതിരെ പരാതി കൊടുത്താൽ അത് ചവറ്റുകൊട്ടയിൽ തള്ളുന്ന പാഷാണം ഷാജിയുടെ ഇപ്പോഴത്തെ ശുഷ്കാന്തി എടുത്തു പറയേണ്ടത് തന്നെയാണ്.
ഉത്തരേന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഘോര ഘോരം തൊണ്ടപൊട്ടി കീറുന്ന കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ ഇതൊക്കെ കണ്ടതായി പോലും നടിക്കില്ല. സാംസ്ക്കാരിക നായകർ ഇതിൽ പ്രതിഷേധിച്ച് പുളിച്ച സാഹിത്യം എഴുതില്ല.
ഏറ്റവും വലിയ രസം ഈ പ്രോഗ്രാം കണ്ട് കുരു പൊട്ടിയത് പാർട്ടിക്കുള്ളിലെ മതേതര സഖാപ്പികൾക്കാണ്. പരാതി കൊടുത്തതും അവർ തന്നെ ?
എന്തായാലും ട്വിറ്റെർ ട്രെൻഡിങ് ആണ് ഈ വിഷയം. വിഷയം മാറ്റാൻ എന്തെങ്കിലും ചാണക കേസുകൾ ഉടൻ ഉയർത്തിക്കൊണ്ടു വരണം. അല്ലെങ്കിൽ ജിഹാദികൾക്കും അവരുടെ പണം പറ്റുന്നവർക്കും ക്ഷീണമാകും എന്ന് മാത്രമല്ല മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി തൊണ്ട പൊട്ടി കീറുന്ന സഖാക്കളുടെ ഇരട്ടത്താപ്പ് ഒരിക്കൽ കൂടി തുറന്നു കാട്ടപ്പെടുകയും ചെയ്യും.
https://www.facebook.com/jithinjacob.jacob/posts/2866141276788992
Discussion about this post