ലോകമെമ്പാടും നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ, കണ്ണൂരിൽ നിരവധി നഴ്സുമാർ സമരത്തിൽ.കൊയിലി ആശുപത്രിയിലാണ് 60 നഴ്സുമാർ സമരം ചെയ്യുന്നത്.പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് നഴ്സുമാർ മുന്നോട്ടുവയ്ക്കുന്നത്.
ഇവർ ജോലിചെയ്യുന്ന ആശുപത്രിയിൽ ഗ്ലൗസും മാസ്കും സാനിറ്റൈസറുമില്ല.കോവിഡ് മുന്നണി പോരാളികളുടെ ഏറ്റവും പ്രധാന സുരക്ഷാ ഉപകരണങ്ങളായ ഇവയെല്ലാം നഴ്സുമാർ സ്വന്തം പണം ചിലവാക്കി വാങ്ങേണ്ട ഗതികേടിലാണ്.മാനേജ്മെന്റ് ഇവയെല്ലാം വാങ്ങി നൽകണം എന്നാണ് നഴ്സുമാരുടെ പ്രാഥമിക ആവശ്യം.
ആശുപത്രിയിൽ രോഗികൾ കുറവാണെന്ന കാരണം പറഞ്ഞു നിർബന്ധിത അവധിയെടുപ്പിക്കുന്നതും നഴ്സുമാരുടെ പ്രതിഷേധത്തിന് കാരണമാണ്.ലോക്ഡൗണിനെ തുടർന്ന് സ്വന്തം ചിലവിലാണ് നഴ്സുമാർ ജോലിക്ക് എത്തുന്നത്. ഇതിനു പകരം ഗതാഗതസൗകര്യം ഏർപ്പെടുത്തണമെന്നാണ് നഴ്സുമാരുടെ മൂന്നാമത്തെ ആവശ്യം.
Discussion about this post