തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത.പാരദ്വീപിന് 1,100 കിലോമീറ്ററും ബംഗാളിലെ ദിഗയ്ക്ക് 1250 കിലോമീറ്ററും അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദമുള്ളത്.ഈ ന്യൂനമർദ്ദം ശനിയാഴ്ച വൈകുന്നേരത്തോടെ അതിശക്തമായ ഉംപുൻ ചുഴലിക്കാറ്റായി മാറിയേക്കും.17 ന് ഇത് വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും 18 ന് അതിതീവ്ര ചുഴലിക്കാറ്റായും തുടർന്ന് 200 കിലോമീറ്റർ വരെ മണിക്കൂറിൽ വേഗമാർജിച്ച് മാരകശക്തിയുള്ള ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.ഇതേ തുടർന്ന്, 4 ദിവസം കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കും.
മെയ് പതിനെട്ടോട് കൂടി ചുഴലിക്കാറ്റ് ബംഗാൾ തീരത്തേക്ക് നീങ്ങുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സമുദ്ര നിരപ്പ് ഉയരുന്നതിനാൽ ആന്ധ്ര, ഒറീസ്സ, പശ്ചിമ ബംഗാൾ എന്നീ തീരങ്ങളിൽ മത്സ്യബന്ധനത്തിനിറങ്ങരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.അതേ സമയം, പശ്ചിമ ബംഗാളിൽ സർക്കാർ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചു.
Discussion about this post