ഉംപുൻ ചുഴലി കാറ്റിന് ശക്തി കുറയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വെളിപ്പെടുത്തിയത് പ്രകാരം മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിലായിരിക്കും ഉംപുൻ ആസാം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് കടക്കുക.
അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ഇത് സംഭവിക്കുമെന്നും, മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.ശക്തമായ മഴ പ്രതീക്ഷിക്കാം എന്നല്ലാതെ കാര്യമായ പരിസ്ഥിതി നാശങ്ങൾ സംഭവിക്കാനിടയില്ല എന്നും അധികൃതർ കൂട്ടിച്ചേർത്തു.
Discussion about this post