തിരുവനന്തപുരം : ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങി വരുന്നതിനായി പ്രവാസികൾ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കൊറോണയുടെ വ്യാപനം നിയന്ത്രിക്കാൻ സാധിക്കുന്ന തരത്തിലുള്ള ക്വാറന്റൈൻ സംവിധാനം നടപ്പിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും പ്രവാസികളിൽ ആശങ്കയുണർത്തുന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ കത്തെഴുതിയിട്ടുണ്ട്.
കോവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ നിന്നും ഒരുപാട് പേർ ഇനിയും മടങ്ങി വരാനുണ്ട്.15 ശതമാനം പ്രവാസികളെ മാത്രമാണ് ഇതുവരെ തിരികെ കൊണ്ടു വരാനായത്.ജോലി നഷ്ട്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ഉമ്മൻചാണ്ടി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Discussion about this post