52 ചൈനീസ് ആപ്പുകൾ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന റിപ്പോർട്ടുമായി ഇന്ത്യൻ ഇന്റലിജിൻസ് ഏജൻസികൾ.ഈ 52 ആപ്പുകൾ ഉപയോഗിക്കുന്ന ഇന്ത്യക്കാർ ചൈനീസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണെന്നാണ് കണ്ടെത്തൽ.ഇതേ തുടർന്ന് ഇന്ത്യൻ ഇന്റലിജിൻസ് കേന്ദ്ര ഗവണ്മെന്റിനോട് ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടിക്ടോക്കും, എക്സെന്ററും വരെ ഇന്ത്യൻ ഇന്റലിജിൻസ് നൽകിയ ചൈനീസ് ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
വാൾട്ട് -ഹൈഡ്, വിർഗോ വീഡിയോ, ബിഗോ ലൈവ്,വിബോ,വീചാറ്റ്,ഷെയർഇറ്റ്,യുസി ന്യൂസ്, യുസി ബ്രൗസർ, ബ്യൂട്ടി പ്ലസ്, ക്ലബ് ഫാക്ടറി, ഹലോ, ലൈക്ക്, കവായ്, റോംവീ,ഷീഇൻ,ന്യൂസ്ഡോഗ്, ഫോട്ടോ വണ്ടർ, എപിയുഎസ് ബ്രൗസർ,വിവാ വീഡിയോ, പെർഫെക്ട് കോർപ്, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എംഐ കമ്മ്യൂണിറ്റി, ഡിയു റെക്കോർഡർ, യുക്യാം മേക്കപ്പ്,എംഐ സ്റ്റോർ, 360 സെക്യൂരിറ്റി, ഡി യൂ ബാറ്ററി സേവർ, ഡു യൂ ബ്രൗസർ, ഡീയു ക്ലീനർ, ഡി യൂ പ്രൈവസി, ക്ലീൻ മാസ്റ്റർ, കാഷ് ക്ലിയർ ഡിയു ആപ്പ്സ് സ്റ്റുഡിയോ, ബൈഡു ട്രാൻസ്ലേറ്റ്, ബൈഡു മാപ്പ്, വണ്ടർ ക്യാമറ, ഇ.എസ് ഫയൽ എക്സ്പ്ലോറർ, ക്യൂ ക്യു ഇന്റർനാഷണൽ, ക്യു ക്യു ലോഞ്ചർ, ക്യു ക്യു സെക്യൂരിറ്റി സെന്റർ, ക്യു ക്യു പ്ലെയർ, ക്യു ക്യു മ്യൂസിക്, ക്യു ക്യു മെയിൽ, ക്യു ക്യു ന്യൂസ്ഫീഡ്, വീ സിങ്ക്, സെൽഫി സിറ്റി, ക്ലാഷ് ഓഫ് കിങ്സ്, മെയിൽ മാസ്റ്റർ, എംഐ വീഡിയോ കാൾ -ഷവോമി, പാരലെൽ സ്പേസ് എന്നിവയാണ് മറ്റു ആപ്പുകൾ. കഴിഞ്ഞ ദിവസം സൂം ആപ്പിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ദേശിയ സൈബർ സുരക്ഷാ ഏജൻസി വ്യക്തമാക്കിയിരുന്നു.അതിനു പിന്നാലെയാണ് ഇന്റലിജിൻസ് ഏജൻസികളുടെ ഈ കണ്ടെത്തൽ.
ഇന്ത്യ മാത്രമല്ല, മുമ്പ് തായ്വാനും ജർമനിയുമെല്ലാം സൂം നിരോധിച്ചിരുന്നു. ഇന്റലിജിൻസ് ഏജൻസികളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം മുകളിൽ പറഞ്ഞിരിക്കുന്ന 52 ആപ്പുകളെ സ്പൈവെയറായും മറ്റേതെങ്കിലും മാൽവെയറായും ചൈനക്ക് മാറ്റാൻ കഴിയും.
Discussion about this post