കുപ്രസിദ്ധ അധോലോക നായകൻ അബു സലീമിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂഷൺ കുമാർ സമീപിച്ച സംഭവം വെളിപ്പെടുത്തി ഗായകൻ സോനു നിഗം.മ്യൂസിക് കമ്പനിയായ ടി-സീരീസിന്റെ ഉടമയും ബോളിവുഡ് സിനിമാ നിർമാതാവുമായിരുന്ന ഖുൽഷൻ കുമാറിന്റെ മകനാണ് ഭൂഷൺ കുമാർ.
ഖുൽഷൻ കുമാറിനെ ഹഫ്ത നല്കാതിരുന്നതിന്റെ പേരിൽ അബു സലീമിന്റെ അനുയായികൾ കൊലപ്പെടുത്തുകയായിരുന്നു.തന്നോട് വിരോധമുള്ള രീതിയിലാണ് ഭൂഷൺ കുമാർ ഇപ്പോൾ പെരുമാറുന്നതെന്നും സോനു നിഗം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.ഇതേ തുടർന്ന് ഭൂഷൺ കുമാറിന്റെ ഭാര്യയായ ദിവ്യ ഖോസ്ലാ കുമാർ ഭൂഷൺ കുമാറിനെ അനുകൂലിച്ച് രംഗത്തു വന്നിട്ടുണ്ട്.സോനു നിഗം പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് ദിവ്യ ഖോസ്ലാ കുമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
Discussion about this post