പിറന്നാൾ ദിനത്തിൽ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി കാവല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപി. രാവിലെ ഒമ്പതിന് സോഷ്യല്‍ മീഡിയയിലാണ് ടീസര്‍ റിലീസ് ചെയ്തത്.
നിഥിന് രണ്‍ജിപണിക്കര്‍ ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന കാവലില്‍ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.
രണ്‍ജി പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സായാഡേവിഡാണ് നായിക.
എറണാകുളത്തും കട്ടപ്പനയിലുമായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായ കാവലിന് ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.
https://www.facebook.com/ActorSureshGopi/posts/1761541570655119?__xts__%5B0%5D=68.ARAnUIdBhaNU7f7DymcdigWQVluPqV0V_4eQ_p3OiB2P6Nxx8BVX9XsnMEQN1hRRonGFnSxboKGaEzKTHDxAJla9NAwLnOUqU6SYLTykJzufuDIMGbMNKHJbpfhA-_R6YF4FqmakS4pYdiiSsxIwKtMIcxLQo7tqbTZlEwwO9XQE_Q51g6mB1J9OVwTQ3Hyo_TazeEzUZltLi0RYLn5iep9L6PSceAPJyFqAJ7rf4VzFc1vDuLcr60KpqIi89fyRtYbR5ncrNX2qT7s9i2SJz4zGCgOiSZdB_q9yzU-R3kIsb01W3V-uxwLxzoZiw6cpeozMMrtY0zvdinM6uyEc6Oaytg&__tn__=-R
Discussion about this post