കറാച്ചി : കറാച്ചിയിലുള്ള പാകിസ്ഥാന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു.ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 4 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുണ്ട്.ആക്രമണം നടത്തിയ തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു.തീവ്രവാദികളിൽ നിന്നും ആയുധങ്ങളും മറ്റു സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
കൊറോള കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് കറാച്ചി പോലീസ് മേധാവി ഗുലാബ് നബി മേമൻ മാധ്യമങ്ങളോട് പറഞ്ഞു.കെട്ടിടത്തിലേക്ക് ഗ്രാനേഡുകളുമായി തീവ്രവാദികൾ അതിക്രമിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഇതിനു മുമ്പ് 2018 ലാണ് പാകിസ്ഥാന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആക്രമണമുണ്ടാകുന്നത്.അന്ന് അക്രമമഴിച്ചു വിട്ടത് വിഘടനവാദികൾ ആയിരുന്നു. ഇന്നുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.
Discussion about this post