ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന് ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പോലീസ് അറിയിച്ചു.
നേരത്തേ, വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍. അശോകനെ പോലീസ് ചോദ്യം ചെയ്തിരുന്നു. കണിച്ചുക്കുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. മരിക്കുന്നതിന് മുമ്പ് മഹേശന് പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞു.
Discussion about this post