ഗാൽവൻ താഴ്വരയിൽ നിന്നും ചൈന പിൻവലിയുന്നതായി റിപ്പോർട്ടുകൾ.ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഒരു കിലോമീറ്ററോളം പിന്നോട്ട് പോയതായാണ് കണ്ടെത്തിയത്.ഇന്ത്യൻ സൈന്യത്തിന്റെയും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും ഉന്നതതല ഉദ്യോഗസ്ഥർക്കിടയിൽ 6 ദിവസങ്ങൾക്കു മുമ്പ് അതിർത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മൂന്നാം ഘട്ട ചർച്ചകൾ നടത്തിയിരുന്നു.അതിനു പിന്നാലെയാണ് ചൈനയുടെ ഈ പിൻവലിയൽ.
ആക്രമണമുണ്ടായ സ്ഥലത്ത് താത്കാലികമായി നിർമിച്ചിരുന്ന ടെന്റുകളും മറ്റും ചൈനീസ് സൈന്യം പൊളിച്ചു മാറ്റിയതായും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.ഇക്കാര്യങ്ങൾ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ചൈനയുടെ ഈ പിൻവലിയൽ കഴിഞ്ഞ 3 മാസമായി അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ അയവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചൈനയുടെ നീക്കങ്ങൾ സൈന്യം നിരീക്ഷിച്ചു വരികയാണ്.
Discussion about this post