ന്യൂഡൽഹി : ജവാൻമാരോട് 89 ചൈനീസ് ആപ്പുകൾ ഡിലീറ്റ് ചെയ്യുവാൻ നിർദ്ദേശിച്ച് ഇന്ത്യൻ സൈന്യം.ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അടക്കമുള്ള 89 ആപ്പുകളാണ് കരസേന ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്.
യുസി ബ്രൗസർ, പബ്ജി, ട്രൂകോളർ, ക്ലബ് ഫാക്ടറി, ക്ലാഷ് ഓഫ് കിംഗ്സ്, ടിൻഡർ, തുടങ്ങി 89 പുള്ളിയുടെ പട്ടിക സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയാവുന്ന പ്രവർത്തനങ്ങളിൽ ഈ ആപ്പുകൾ ഏർപ്പെടുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post