ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാവധാനം പൂർവസ്ഥിതിയിലാകുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്.സമ്പദ്വ്യവസ്ഥ താളം തിരിച്ചു പിടിക്കുന്ന ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതാണ് ഈ മാറ്റത്തിന് കാരണമെന്നും, സമ്പദ്വ്യവസ്ഥ പുനസ്ഥാപിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് കൈക്കൊണ്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏഴാമത്തെ ബാങ്കിംഗ് ആൻഡ് എക്കണോമിക് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post