ന്യൂഡൽഹി : അമേരിക്കൻ നാവികസേനയുടെ അഭിമാനമായ യു.എസ്.എസ് നിമിറ്റ്സ് ആൻഡമാൻ-നിക്കോബാർ തീരത്തേക്ക്.വിമാനവാഹിനിയായ നിമിറ്റ്സ്, ലോകത്തിലെ ഏറ്റവും വലിയ യുദ്ധ കപ്പൽ ആണ്.130 യുദ്ധവിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള നിമിറ്റ്സ് ഇന്ത്യയുമായി സംയുക്ത സൈനിക അഭ്യാസത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ചൈനയുമായി നിലനിൽക്കുന്ന സംഘർഷം പരിഗണിച്ചാണ് ഈ നടപടി.
ഇന്ത്യൻ നേവി ഈയിടെ ജപ്പാനുമായി നാവികാഭ്യാസം നടത്തിയിരുന്നു.ചൈനയുമായി അമേരിക്കയുടെ ബന്ധം അങ്ങേയറ്റം വഷളായി നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഈയൊരു ഘട്ടത്തിൽ, ഇന്ത്യൻ സമുദ്രത്തിലെ സഹകരണം ഉറപ്പാക്കാൻ വേണ്ടിയാണ് അമേരിക്ക ഈ സംയുക്ത നാവിക അഭ്യാസത്തിന് മുൻകൈയെടുക്കുന്നത്.
Discussion about this post