രക്ഷാബന്ധന് ദിനത്തില്‍ സ്ത്രീകള്‍ക്ക് സമ്മാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രക്ഷാബന്ധനോടനുബന്ധിച്ച് ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ബസുകളിലും ആഗസ്റ്റ് 2 അര്‍ദ്ധരാത്രി മുതല്‍ 3 അര്‍ദ്ധരാത്രി വരെ സൗജന്യമായി സ്ത്രീകള്‍ക്ക് യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ബസുകളില്‍ സ്ത്രീകള്‍ക്കായി സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാ ബന്ധന് ദിനത്തോട് അനുബന്ധിച്ച് സ്വീറ്റ് ഷോപ്പുകള്‍ക്കും രാഖി കച്ചവടക്കാര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
കൊറോണ പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്ന് ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 3 നാണ് രക്ഷാ ബന്ധന്.
Discussion about this post