ഇസ്ലാമബാദ് : കുൽഭൂഷൻ ജാദവ് ചാരക്കേസിൽ പ്രതിക്കു വേണ്ടി അഭിഭാഷകനെ നിയോഗിക്കാൻ ഇന്ത്യയ്ക്ക് അനുമതി നൽകി പാക് കോടതി.അഭിഭാഷകൻ പാകിസ്ഥാൻ പൗരനായിരിക്കണം എന്ന നിബന്ധനയോടു കൂടിയാണ് കോടതി ഇക്കാര്യത്തിൽ അനുവാദം നൽകിയത്.
ഇന്ത്യൻ നാവികസേന കമാൻഡറായിരുന്ന കുൽഭൂഷൻ ജാദവിനെ ചാരവൃത്തി ആരോപിച്ചു 2016 മുതൽ പാകിസ്ഥാൻ തടങ്കലിൽ വച്ചിരിക്കുകയാണ്.2017-ൽ ഇയാളെ പാക്കിസ്ഥാൻ കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലോടെ ശിക്ഷ മാറ്റി വയ്ക്കുകയായിരുന്നു.പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ച ജാദവിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സഹായത്തോടെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്
Discussion about this post