കശ്മീർ : ജിഹാദ്, അഥവാ വിശുദ്ധയുദ്ധമെന്ന പേരിൽ ഭീകരർ കശ്മീരി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ തോക്ക് ചൂണ്ടി വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ അനുഭവസാക്ഷ്യം ടൈംസ് നൗ ചാനൽ ആണ് പുറത്തു വിട്ടത്.തീവ്രവാദികളിൽ ഒരാളെ ഈ പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്യിക്കുകയും ഉണ്ടായി.
ഷോപ്പിയാൻ ജില്ലയിലെ തീവ്രവാദ ക്യാമ്പിൽ നടത്തിയ റെയ്ഡിൽ വയാഗ്ര, കോണ്ടം, പോൺ ചലച്ചിത്രങ്ങൾ, ഗർഭനിരോധന ഗുളികകൾ എന്നിവയുടെ വൻ ശേഖരം കണ്ടെത്തി. പെൺകുട്ടികൾ തീവ്രവാദികളുടെ ലൈംഗിക ദാഹത്തിന് ഇരയാകുന്നുവെന്ന വാർത്തകൾ കശ്മീരിൽ നിന്നും നിരന്തരമായി പുറത്തു വരുന്നുണ്ട്.ഷോപ്പിയാൻ ജില്ല തീവ്രവാദികളുടെ കേന്ദ്രമാണ്.കഴിഞ്ഞ രണ്ടാഴ്ചയിൽ മാത്രം, ആറ് കമാൻഡർമാർ അടക്കം 22 തീവ്രവാദികളെയാണ് സൈന്യം ഇവിടെ വധിച്ചത്.
Discussion about this post