തിരുവനന്തപുരം : 11 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ രാജമലയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു.ഇന്നലെ 15 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല.44 ആളുകൾ ഇപ്പോഴും മണ്ണിനടിയിലാണ്.ഇവർക്കായുള്ള തിരച്ചിൽ രാജമലയിൽ പുരോഗമിക്കുകയാണ്. മൂന്നാർ രാജമലയിലെ ദുരന്തത്തിൽ പെട്ടത് 78 പേരാണ്.ഇതിൽ 12 പേരെയാണ് രക്ഷിക്കാനായത്.
നിലവിൽ എൻഡിആർഎഫിന്റെ രണ്ടു ടീം രാജമലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.മാത്രമല്ല പോലീസും ഫയർഫോഴ്സും തോട്ടം തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ട്.മരിച്ചവരുടെ പോസ്റ്റുമാർട്ടം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങൾക്ക് വേണ്ട സഹായം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇന്നലെ അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Discussion about this post