ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84) തീവ്രാവസ്ഥയിലുള്ള കോമയിലേക്ക് മാറിയെന്ന് ആശുപത്രി അധികൃതര്‍. പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും മെഡിക്കല്‍ സംഘം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആഗസ്റ്റ് 20ന് ആരോഗ്യനില വഷളാവുകയായിരുന്നു.
Discussion about this post