മുംബൈ: സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്ന നടി പായൽ ഘോഷിന് പിന്തുണയുമായി കങ്കണ റണാവത്ത്.
പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡിൽ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെൺകുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും കങ്കണ ട്വീറ്റ് ചെയ്തു. ബോളിവുഡ് എന്നതിന് ബുള്ളിവുഡ് എന്ന വാക്കാണ് കങ്കണ ഉപയോഗിച്ചത്. ഉപദ്രവിക്കുക, പരിഹസിക്കുക, ആക്രമിക്കുക എന്നൊക്കെയാണ് അതിനർത്ഥം.
I far as I know Anurag self admittedly has never been monogamous even when he was married to various people, what Anurag did to Payal is a common practice in Bullywood, treating struggling outsider girls like sex workers comes naturally to them #AnuragKashyap #PayalGhosh https://t.co/d07hF40FIe
— Kangana Ranaut (Modi Ka Parivar) (@KanganaTeam) September 20, 2020
‘കപട വിവാഹങ്ങൾ നിറഞ്ഞ ലൈംഗിക വേട്ടക്കാരുടെ മേച്ചിൽപ്പുറമാണ് ബോളിവിഡ്. എല്ലാ ദിവസവും ഒരോ പുതിയ പെൺകുട്ടികൾ അവരെ സന്തോഷിപ്പിക്കണമെന്നാണ് അവരുടെ ആഗ്രഹം. വഴങ്ങിക്കൊടുക്കുന്ന പുരുഷന്മാർക്കും ഇതാണ് ഗതി. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവവും പ്രദർശിപ്പിച്ച് അവരെത്തും. പാർട്ടിക്കിടയിലും നൃത്തം ചെയ്യുമ്പോഴുമൊക്കെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കും. ജോലിയുടെ പേരിൽ അപ്പോയിന്റ്മെന്റ് എടുത്തിട്ട് നിർബ്ബന്ധിതമായി കടന്നു കയറും.‘ കങ്കണ പറഞ്ഞു.
What #PayalGhosh says many big heroes have done this to me also, suddenly flash their genitals after locking van or room door or in a party during a friendly dance on the dance floor stick his tongue in your mouth, take appointment for work and come home but force himslef on you.
— Kangana Ranaut (Modi Ka Parivar) (@KanganaTeam) September 20, 2020
തനിക്ക് നേരെ മോശമായി പെരുമാറിയവരോട് ആത്മാഭിമാനത്തോടെ പ്രതികരിച്ചുവെന്നും കാപട്യങ്ങളോടും മാധ്യമങ്ങൾക്ക് മുന്നിലെ പൊട്ടിക്കരച്ചിലുകളോടും ഇരവാദം ഉന്നയിച്ച് കിട്ടുന്ന അനുകമ്പയോടും താത്പര്യമില്ലെന്നും അവർ ആഞ്ഞടിച്ചു.
ലഹരിമരുന്ന് വിവാദങ്ങൾക്കു പിന്നാലെ ലൈംഗികാരോപണങ്ങളും ബോളിവുഡിനെ പിടിച്ചു കുലുക്കുകയാണ്. അനുരാഗ് കശ്യപിനെതിരെ ശനിയാഴ്ചയാണ് പായൽ ഘോഷ് ലൈംഗികാരോപണം ഉന്നയിച്ചത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിന്റെ ഇരുണ്ട മുഖം തുറന്നു കാട്ടാൻ ഒറ്റയാൾ പോരാട്ടം നടത്തുകയാണ് കങ്കണ.
Discussion about this post