ബംഗളൂരു: കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചയ്ക്കൊടുവില്‍ ശബ്ദവോട്ടോടെയായിരുന്നു പ്രമേയം തള്ളയിത്.
കൊവിഡ് ബാധിച്ചതിനാല്‍ നിരവധി എംഎല്‍എമാര്‍ക്ക് സഭയില്‍ എത്താനാകില്ലെന്ന് അറിയിച്ചതിനാല്‍ ശബ്ദവോട്ട് നടത്താമെന്ന സ്പീക്കറുടെ നിര്‍ദേശം കോണ്‍ഗ്രസും അംഗീകരിച്ചിരുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് സിദ്ദരാമയ്യ അവിശ്വാസ നോട്ടീസ് നല്‍കിയത്. പ്രമേയത്തെ ജെഡിഎസ് അനുകൂലിച്ചിരുന്നില്ല.
Discussion about this post