ന്യൂഡൽഹി : 21,615 അടി ഉയരമുള്ള ഗംഗോത്രി കൊടുമുടി കീഴടക്കി ഐടിബിപി സംഘം. സെപ്റ്റംബർ 26ന് ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിലെ ഡെറാഡൂൺ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള 9 അംഗ സംഘമാണ് കൊടുമുടി കീഴടക്കിയത്. സംഘം ലക്ഷ്യ സ്ഥാനത്ത് എത്തിയത് ദിവസം എട്ടു മണിക്കൂർ പർവ്വതാരോഹണം നടത്തിയാണ്. ദൗത്യം ഡെപ്യൂട്ടി കമാൻഡർ ദീപേന്ദർ സിങ് മാനിനെ നേതൃത്വത്തിലായിരുന്നു.
ദീപേന്ദർ സിങ് മാനിനെ കൂടാതെ അസിസ്റ്റന്റ് കമാൻഡർ ഭീം സിംഗ്, ഹെഡ്കോൺസ്റ്റബിൾ രാജേഷ് ചന്ദ്ര റാമോല, കോൺസ്റ്റബിൾമാരായ പ്രദീപ് പൻവാർ, സൻതേന്ദർ കുംദി, ഹരീന്ദർ സിംഗ്, അശോക് സിംഗ് റാണ, അരുൺ പ്രസാദ്, ഗോവിന്ദ് പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഗംഗോത്രി കൊടുമുടി പർവ്വതാരോഹണം നടത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള കൊടുമുടികളിലൊന്നാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐടിബിപി സംഘം ഈ വലിയ ദൗത്യം ഏറ്റെടുത്ത് വിജയിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
Discussion about this post