ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ ) പണി കഴിപ്പിച്ച അതിർത്തി പ്രദേശങ്ങളിലെ 44 പാലങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീർ,ലഡാക്ക് സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ പാലങ്ങളാണ് വീഡിയോ കോൺഫറൻസിങ് വഴി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത്.
അരുണാചൽ പ്രദേശിലെ തവാങിൽ നിർമിക്കാനൊരുങ്ങുന്ന നെച്ചിഫു ടണലിനും പ്രതിരോധമന്ത്രി ഇന്ന് തറക്കല്ലിട്ടു. സെപ്റ്റംബർ 24 ന് നിർവഹിക്കാനിരുന്ന പാലങ്ങളുടെ ഉദ്ഘാടന ചടങ്ങ് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു. ഉത്തരാഖണ്ഡിലും അരുണാചൽ പ്രദേശിലുമായി 8 വീതം പാലങ്ങളും പഞ്ചാബിലും സിക്കിമിലുമായി 4 വീതം പാലങ്ങളും കൂടാതെ, ജമ്മുകശ്മീർ,ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ യഥാക്രമം 10 , 7 , 2 വീതം പാലങ്ങളാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമിച്ചിട്ടുള്ളത്. കേന്ദ്രറെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടർന്നാണ് ഈ പാലങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചത്.
Discussion about this post