കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിയമോപദേശം തേടി. ഹൈക്കോടതി അഭിഭാഷകന് എം. രാജീവിന്റെ കൊച്ചിയിലെ ഓഫീസിലാണു നിയമോപദേശം തേടിയെത്തിയത്.
അന്വേഷണത്തിനെതിരെ നിലവില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടെന്നും സിബിഐയുടെ തുടര്‍ നടപടികള്‍ക്കായി കാക്കാനുമാണ് ഉപദേശം ലഭിച്ചതെന്നറിയുന്നു.
ലൈഫ് മിഷന് കരാര്‍ അട്ടിമറിച്ചതു ശിവശങ്കറാണെന്നു കോടതിയില്‍ സിബിഐ ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത്, ഈന്തപ്പഴം വിതരണം, ഡോളര്‍ കടത്ത് ഇടപാടുകളില്‍ ശിവശങ്കറുമായുള്ള ബന്ധം പ്രതികള്‍ വെളിപ്പെടുത്തിയതും അദ്ദേഹത്തിനു തിരിച്ചടിയാണ്.
ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ടു സിഇഒയ്ക്കെതിരെയുള്ള അന്വേഷണം കോടതി സ്റ്റേ ചെയ്തെങ്കിലും യുണിടാക്കിനെതിരെ അന്വേഷണം തുടരും. അതിനാല്‍ ഈ കേസില്‍ ശിവശങ്കറെ ഇനിയും ചോദ്യം ചെയ്യാം. ഈന്തപ്പഴം ഇടപാടില്‍ കസ്റ്റംസ് ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണു സൂചന. ശിവശങ്കറിനെ ഒന്നുകൂടി ചോദ്യംചെയ്തശേഷമാകും തീരുമാനം. സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും എന്‍ഐഎ നീക്കം നടത്തുന്നുണ്ട്.
Discussion about this post