മഥുര: ആനപ്പുറത്തിരുന്ന് യോഗാഭ്യാസം നടത്തുന്നതിനിടെ യോഗാ ഗുരു ബാബാ രാംദേവ് താഴെവീണു. മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്ന്യാസിമാര്‍ക്ക് യോഗ പരീശീലനം നല്‍കുന്നതിനിടെയായിരുന്നു സംഭവം.
പെട്ടെന്ന് ഒരുവശത്തേക്ക് ആന ചലിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബാബാ രാംദേവ് പിടിവിട്ട് താഴെ വീഴുകയുമായിരുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ആനപ്പുറത്ത് നിന്ന് വീണെങ്കിലും അദ്ദേഹത്തിന് കാര്യമായി പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. വീഴ്ചയ്ക്കുശേഷം ചിരിച്ചുകൊണ്ട് എഴുന്നേറ്റ് മുന്നോട്ട് നടക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളും ഇരുപത്തിരണ്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോയിലുണ്ട്.
https://twitter.com/i/status/1316019299060834305
Discussion about this post