ഡൽഹി: കൊവിഡിനെതിരെ പ്രതിരോധിക്കാൻ ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ ഡിസിജിഐ അനുമതി. ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്കി. മൂന്നാം ഘട്ട പരീക്ഷണത്തിനുളള അനുമതി ഒക്ടോബര്‍ രണ്ടിനാണ് തേടിയത്.
ഐ. സി. എം. ആര്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കോവാക്സിന് പരീക്ഷണം നടത്തുന്നത്. ഡല്‍ഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്.
ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡി. സി. ജി. ഐക്ക് നല്കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
Discussion about this post