തിരുവനന്തപുരം: പോലിസ് ആക്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അടിച്ചേല്‍പ്പിച്ചതാണെന്ന വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. പുതിയ നിയമഭേദഗതിക്കെതിരേ പരിഹാസത്തോടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
”പോലീസ് ആക്റ്റിലെ 118 (അ) എന്ന ഭേദഗതി കരിനിയമം നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി അടിച്ചേല്‍പ്പിച്ചതിലൂടെ പിണറായി വിജയന് എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?”- വി ടി ബല്‍റാം ചോദിച്ചു.
വടക്കന്‍ കൊറിയ ഏകാധിപതി കിം ജോങ് യുന്നിന്റെ ചിത്രത്തോടൊപ്പമായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
Discussion about this post