നേപ്പാളിന് മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നേപ്പാളിന്റെ വിദേശ നയം യാതൊരു നിയന്ത്രണവുമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും സമ്പദ്ഘടനയും തകര്‍ക്കുന്ന ഈ വിദേശ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശ്രീലങ്കയുടെ അവസ്ഥയാകുമെന്ന് ശ്രീലങ്കയുടെ നയത്തെ ചൈന മുതലെടുത്തത് ചൂണ്ടിക്കാണിച്ച് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള നൂറ്റാണ്ടുകളായ സാംസ്കാരിക ബന്ധത്തില്‍ പോലും വിള്ളല്‍ വീഴ്ത്തിയത് ചൈനയാണ്. ഹമ്പന്തോട്ട തുറമുഖത്തിലൂടെ ചൈന നേടിയെടുത്തിരിക്കുന്ന മേഖലയിലെ മേല്‍കൈ അതീവ സുരക്ഷാ വീഴ്ചയാണെന്നും റാവത് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ലഡാക്കുമായി ബന്ധപ്പെട്ട നിലപാടില്‍ യാതോരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക നിലപാടില്‍ ഈ വര്‍ഷം മാറ്റമുണ്ടായി. ഒന്നിലധികം തവണ ചൈനീസ് കടന്നുകയറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.
Discussion about this post