തദ്ദേശ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചുമുള്ള കണക്കു കൂട്ടലുകളിൽ മുന്നണികൾ. കോൺഗ്രസിന് പിന്നാലെ ബിജെപിയുടെ വളർച്ച അംഗീകരിക്കുകയാണ് സിപിഎം നേതൃത്വവും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവില്ലെങ്കിലും ബിജെപിയുണ്ടാക്കിയ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരിക്കുന്നത്.
ബി.ജെ.പിയുടെ മുന്നേറ്റത്തെ ആദ്യം കോണ്‍ഗ്രസാണ് ഭയപ്പെട്ടതെങ്കില് സംസ്ഥാനത്ത് ഏറ്റവും അധികം ഹിന്ദു വോട്ടുകള്‍ സ്വന്തമായിയുള്ള സി.പി.എമ്മും ഇപ്പോള്‍ ഭയപ്പെടുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയിട്ടും സിപിഎം ഗൗരവത്തോടെ കാണുന്നത് ഹൈന്ദവ വോട്ടുബാങ്കില്‍ ഉണ്ടായ വിള്ളലാണ്. നായര്‍ വോട്ടുകളും, ഈഴവ സമുദായത്തിലെ വോട്ടുകളും ബിജെപിയുടെ വളര്‍ച്ചക്ക് ഗുണമാകുന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍.
കൃത്യമായ പ്രതിരോധ പ്രവര്‍ത്തനമോ മറുതന്ത്രമോ പയറ്റിയില്ലെങ്കില്‍ തീര്‍ച്ചയായും തിരിച്ചടി ലഭിക്കുമെന്ന് സി.പി.എമ്മിന് ബോധ്യപ്പെട്ടിരിക്കുകയാണ്. മുന്നോക്ക സംവരണം കൊണ്ടുവന്നപ്പോഴും ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസ് സമീപനവും മുന്നാക്കക്കാരിലെ അടക്കം പുതിയ തലമുറ ബിജെപിയിലേക്ക് ആകര്ഷിതരാകുന്നതുമാണ് നിലവിലെ തടസ്സങ്ങള്‍. ജില്ലകള്‍ തിരിച്ചുള്ള തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടും പ്രതിനിധികള്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.
Discussion about this post